എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബാബു വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം : സംസ്ഥാന മദ്യ വര്‍ജന സമിതയുടെയും ഫ്രീഡം ഫിഫ്റ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇഫ്താര്‍ മത സൗഹാര്‍ദ്ദ സംഗമവും ജെ. മുഹമ്മദ് റാഫി സ്മാരക അധ്യാപക പുരസ്‌കാര വിതരണവും യാത്ര അയപ്പ് ചടങ്ങും സംഘടിപ്പിച്ചു. തിരുവനന്തപുരം തൈക്കാട് ഗാന്ധി ഭവനില്‍ നടന്ന ചടങ്ങ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബാബു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
റഹിം പനവൂരിനെ പ്രേംകുമാര്‍ പൊന്നാട ചാര്‍ത്തി ആദരിക്കുന്നു. മാധ്യമ പ്രവര്‍ത്തന രംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ റഹിം പനവൂരിനെയും ആറ്റിങ്ങല്‍ കലാഭവന്‍ മണി സേവന സമിതിയുടെ മണിനാദം കലാകാരന്മാരെയും ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ഡോ.എന്‍. രാധാകൃഷ്ണന്‍, സിനിമാ താരങ്ങളായ കോട്ടയം റഷീദ്, കനകലത, കവി കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, കണിയാപുരം നാസറുദീന്‍ ,സ്വാമി ജയപ്രിയന്‍, ലത ഷാജി, മദ്യവര്‍ജന സമിതി വനിതാ കണ്‍വീനര്‍ അനിത കോട്ടയം, ഫ്രീഡം ഫിഫ്റ്റി ചെയര്‍മാന്‍ റസല്‍ സബര്‍മതി, വൈസ് ചെയര്‍മാന്‍ റോബര്‍ട്ട് സാം, സമിതി ജില്ലാ സെക്രട്ടറി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.