തിരുവനന്തപുരം : സംസ്ഥാന മദ്യവര്‍ജ്ജന സമിതിയുടെ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. ദീപിക ലേഖകന്‍ സെബി മാളിയേക്കല്‍, 24 ന്യൂസിലെ സുരേഷ് വിലങ്ങര, ജനയുഗം ലേഖകന്‍ ശരത് ചന്ദ്രന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.
കവി കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍, മാധ്യമ പ്രവര്‍ത്തകന്‍ റഹിം പനവൂര്‍, സംസ്ഥാന മദ്യവര്‍ജ്ജന സമിതി സെക്രട്ടറി റസല്‍ സബര്‍മതി, കവി കണിയാപുരം നാസറുദീന്‍ എന്നിവര്‍ ചേര്‍ന്ന ജൂറി ആണ് ജേതാക്കളെ കണ്ടെത്തിയത്.
ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനത്തില്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രന്‍ പുരസ്‌കാരം നല്‍കും. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്ക് ഉപഹാരവും നല്‍കും.