പുരസ്‌കാരം കാഞ്ഞിരംപാറ രവി മന്ത്രി ആന്റണി രാജുവില്‍ നിന്നും സ്വീകരിക്കുന്നു.
തിരുവനന്തപുരം :അസോസിയേഷന്‍ ഓഫ് ഷോര്‍ട്ട് മൂവി മേക്കേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ്(അസ്മ)ന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടന്ന ഷോര്‍ട്ട് ഫിലിം ആന്റ് ഡോക്യുമെന്ററി ഫെസ്റ്റിവലില്‍, മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം കാഞ്ഞിരംപാറ രവി സ്വീകരിച്ചു. 'ക്ഷമയാ ധരിത്രി', 'ചരിത്ര പഥങ്ങളില്‍ അമൃത വര്‍ഷിണിയായ്' എന്നീ ഡോക്യുമെന്ററികളിലൂടയാണ് ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. പാരിസ്ഥിതിക വെല്ലുവിളികളെ നേരിട്ടുകൊണ്ട് ആരോഗ്യകരമായ വഴികളിലൂടെ ഭൂമിക്ക് ഭാരമാകാത്ത തരത്തിലുള്ള വനിതകളുടെ ജീവിതവഴികളെ പ്പറ്റിയുള്ളതാണ് ക്ഷമയാ ധരിത്രി എന്ന ഡോക്യുമെന്ററി. തന്റെ തൊണ്ണൂറ്റിയഞ്ചാം വയസ്സിലും ഭാരതീയ സംഗീതത്തിനായി ആത്മാര്‍പ്പണം ചെയ്ത പത്മശ്രീ പാറശ്ശാല ബി. പൊന്നമ്മാളിനെക്കുറിച്ചുള്ളതായിരുന്നു ചരിത്ര പഥങ്ങളില്‍ അമൃത വര്‍ഷിണിയായ്' എന്ന ഡോക്യുമെന്ററി.
കോവിഡ് അനുബന്ധ വിഭാഗത്തില്‍ അദ്ദേഹത്തിന്റെ 'ജീവനം, അതിജീവനം' മികച്ച കോവിഡ് അനുബന്ധ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരവും നേടി. ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി ആന്റണി രാജു എന്നിവരില്‍ നിന്നും യഥാക്രമം പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.