P VIEW [ Public View ]06/07/2017

കെ. കരുണാകരന്‍ , സമാനതകളില്ലാത്ത ഭരണ നേട്ടങ്ങളുമായി ഇന്നും

James Sunny Pattoor
കെ. കരുണാകരന്‍
രാഷ്ട്രീയ ദുര്‍മന്ത്രവാദത്തിലൂടെ രണ്ടാമതൊരിക്കല്‍ കൂടി ലീഡര്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രി പദം വിട്ടൊഴിഞ്ഞു പോകേണ്ടിവന്നപ്പോള്‍ വികസനത്തിന്റെയും പുരോഗമനത്തിന്റെയും കുതിപ്പിലേക്ക് കേരളം എത്തികഴിഞ്ഞിരുന്നു. ഇന്നും കരുണാകരന്റെ ഭരണ നേട്ടത്തിന്റെ നാള്‍ വഴികളാണു് ഭരണകൂടത്തിനു് ആശ്രയമായിട്ടുള്ളതു്. പില്ക്കാലത്തു് ഭരണത്തെ നയിച്ച എല്ലാ മുഖ്യമന്ത്രിമാരും കരുണാകരന്റെ ഭരണ നേട്ടങ്ങളുടെതുടര്‍ച്ചകളെ പകര്‍പ്പവകാശം പോലുമില്ലാതെ തങ്ങളുടേതാക്കി മാറ്റുകയായിരുന്നു . മറ്റൊരര്‍ത്ഥത്തില്‍ കരുണാകരന്‍ നടപ്പാക്കിയ  വികസന പരിപാടികളെ അതേപടിപിന്തുടരുക മാത്രമാണു് പിന്‍ഗാമികളായ മുഖ്യമന്ത്രിമാര്‍ക്ക് ചെയ്യാനായതു്. മാത്രമല്ലപദ്ധതി പൂര്‍ത്തിയാക്കലിന്റെയും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ത്വരിതവേഗവും കരുണാകനെന്ന ഭരണാധികാരിയുടെ കര്‍മ്മശക്തിയുടെയും ആര്‍ജ്ജവത്തിന്റെയും ബഹിര്‍സ്ഫുരണമാകുന്നു. പിന്തുടര്‍ന്നെത്തിയ ഭരണാധികാരികള്‍ക്ക് ആയാസരഹിതമായി അവയെ പിന്തുടര്‍ന്നാല്‍ മതി.

ടെക്നോപാര്‍ക്ക്
അതിസമര്‍ത്ഥന്മാരായ നമ്മുടെ ചെറുപ്പക്കാര്‍ കേരളത്തിനു് പുറത്തെ ഐടി മേഖലകളില്‍ തങ്ങളുടെ കഴിവുകളും, പരിജ്ഞാനവും വിനിയോഗിച്ചിരുന്ന കാലത്താണു്കേരളത്തിനു് സ്വന്തമായി ഒരു ഐടി പാര്‍ക്ക് എന്ന ആശയത്തിനു് ചിറകു വെച്ചതു്ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന 19990 ല്‍ ജൂലയ് മാസം 28നു് രജിസ്റ്റര്‍ചെയ്ത ETPK സൊസൈറ്റിയുടെ  ടെക്‌നോപാര്‍ക്കിന്റെ നിര്‍മ്മാണത്തിന്റെഭാഗമായി 1991 ജൂലയ് 13നു് കെ. കരുണാകരന്‍ആദ്യ മന്ദിര നിര്‍മ്മാണത്തിനു് തറക്കല്ലിട്ടപ്പോള്‍ നീണ്ടു, നീണ്ടു പോകുന്ന ഒരു നിര്‍മ്മാണ പ്രക്രിയ എന്നു മാത്രമായിട്ടാണു്അന്നതിനെ വിലയിരുത്തിയതു്. എന്നാല്‍ നാലു വര്‍ഷം കൊണ്ടു് ടെക്‌നോ പാര്‍ക്ക് യാഥാര്‍ത്ഥ്യമായപ്പോള്‍ അതു്  ഇന്‍ഡ്യയുടെ സാങ്കേതിക ചരിത്രത്തിന്റെ ഒരു സുവര്‍ണ്ണഅദ്ധ്യായമായി തീരുകയായിരുന്നു .1995 മേയ് 16നു് മുഖ്യമന്ത്രി സ്ഥാനത്തു നിന്നു്കരുണാകരന്‍ രാജി വെയ്ക്കുമ്പോള്‍ ഏഷ്യയിലെ തന്നെ മഹത്തായ ഐടി പാര്‍ക്ക് തിരുവനന്തപുരത്തു് കഴക്കൂട്ടത്തു് ഉയര്‍ന്നു കഴിഞ്ഞിരുന്നു . ആ , സത് ചാരിതാര്‍ത്ഥ്യത്തോടു കൂടി തന്നെയാണു് കേന്ദ്ര വ്യവസായ വകുപ്പു മന്ത്രിയെന്ന നിലയില്‍ ടെക്‌നോപാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള ഉദ്യമങ്ങള്‍ അദ്ദേഹം നടത്തിയതു്. 1995ല്‍താന്‍ രാജി വെച്ചതിനെ തുടര്‍ന്നു മാത്രം മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞ ഏ.കെ. ആന്റണിയുടെ അദ്ധ്യക്ഷതയില്‍ 1995 നവമ്പര്‍ 18നു് അന്നു പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ടെക്നോപാര്‍ക്ക് രാഷ്ട്രത്തിനു് സമര്‍പ്പിക്കുമ്പോള്‍ ടെക്നോപാര്‍ക്കിനു വേണ്ടി തന്റെ ഭരണകാലം സമര്‍പ്പിച്ച കെ. കരുണാകരനെ കേന്ദ്രവ്യവസായവകുപ്പു മന്ത്രിയായി ആ ചടങ്ങില്‍ കരുണാരന്‍ സംബന്ധിച്ചതു് കാലത്തിന്റെ അര്‍ത്ഥവര്‍ത്തായ ആദരവുതന്നെയാണു് .

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടു്
നെടുമ്പാശ്ശേരിയില്‍ എയര്‍ പോര്‍ട്ടെന്ന ആശയംകെ. കരുണാകന്‍ ഉന്നയിച്ചപ്പോള്‍ അകത്തു നിന്നും പുറത്തു നിന്നും പരിഹാസ്യോദ്യകമായി  കരുണാകരനു നേരെ ഉയര്‍ന്ന ചോദ്യമായിരുന്നു ചതുപ്പു നിലത്തോ എയര്‍പോര്‍ട്ടു്  . എയര്‍പോര്‍ട്ടു് നിര്‍മ്മാണത്തിനാവശ്യമായ അതിഭീമമായ മൂലധന സമാഹരണം അസംഭവ്യമെന്നരൂക്ഷ വിമര്‍ശനവും കരുണാകരനു നേരെ ഉയരുകയുണ്ടായി. എന്നാല്‍ കരുണാകരന്‍ തന്റെ ആശയവുമായി മുന്നോട്ടു പോകുകയായിരുന്നു. അതിനു തക്കതായ കാരണവുമുണ്ടായിരുന്നു .1936ല്‍ ബ്രിട്ടീഷുകാര്‍ വെല്ലിംഗ്ടണ്‍ ഐലണ്ടില്‍ സ്ഥാപിച്ച എയര്‍സ്ട്രിപ്പായിരുന്നു കൊച്ചിക്കാര്‍ വ്യോമഗതാഗതത്തിനു് ആശ്രയിച്ചിരുന്നതു്ചെറയി വിമാനങ്ങള്‍ മാത്രം ഇറങ്ങാന്‍ കഴിയുന്ന ആ കൊച്ചു വിമാനത്താവളം വളര്‍ന്നുകൊണ്ടിരിക്കുയായിരുന്ന കൊച്ചിക്ക് തീരെ അപര്യപ്തവുമായിരുന്നു.കൊച്ചി ചേംബര്‍ ഓഫ് കോമേഴ്‌സ് പുതിയ വിമാനത്താവളത്തിനായി ശക്തമായി ആവശ്യമുന്നയിച്ചു. തന്റെ ശ്രദ്ധ പൂര്‍ണ്ണമായും വിനിയോഗിച്ചു കൊണ്ടു് കരുണാകരന്‍ പുതിയവിമാനത്താവളത്തിനായുള്ള നടപടികള്‍ ആലോചിച്ചു . തുടര്‍ന്നു് എറണാകുളംകലക്ടറായിരുന്ന വി.ജെ. കുര്യന്‍ ഐ.എ.എസിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചു കൊണ്ടു്public private partnership (PPP) ഘടനയില്‍ മൂലധന ശേഖരണത്തിനു് തീരുമാനെടുക്കുകയുണ്ടായി. പ്രാപ്തരായ 10000 വിദേശ ഇന്‍ഡ്യക്കാരില്‍ നിന്നും മൂലധനശേഖരണത്തിനുള്ള കര്‍മ്മ പരിപാടിക്ക് രൂപം നല്കി. 1993  ജൂലയില്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ചെയര്‍മാനും വി.ജെ. കുര്യന്‍ മാനേജിംഗ് ഡയറക്ടറുമായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടു് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തു .1994മാര്‍ച്ചില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പൊതു മേഖലകമ്പനിക്ക് (CIAL) രൂപം നല്കി.

സ്വജനപക്ഷപാതത്തിനുള്ള ധനസമാഹരണം , സിയാലിനു വേണ്ടി വിദേശ ഇന്‍ഡ്യക്കാരില്‍ നിന്നും മൂലധനശേഖരണത്തിനു് നടപടികള്‍ ആരംഭിച്ചപ്പോള്‍ കരുണാകരനുനേരെ ഉയര്‍ന്ന ഏറ്റവും രൂക്ഷമായ വിമര്‍ശനം ഇതായിരുന്നു . അന്നു് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം ജേക്കബ്ബിന്റെ നേതൃത്വത്തില്‍ ഗള്‍ഫ് നാടുകളില്‍ മൂലധനശേഖരണത്തിനു്  പുറപ്പെട്ടപ്പോള്‍ കുടുംബത്തിനു വേണ്ടി പണപ്പിരിവിനു് തന്റെ വിശ്വസ്തനെ കരുണാകരന്‍ വിദേശത്തയച്ചുയെന്ന അതി ക്രൂരമായ ആരോപണത്തിനു്കരുണാകരന്‍ ഇരയായി . വന്‍ വിജയത്തോടെയാണു് ടി.എം.ജേക്കബ്ബിന്റെ നേതൃത്വത്തിലെ ടീം മടങ്ങി വന്നതു്. ആത്മവിശ്വാസത്തോടെയുള്ള അചഞ്ചല മുന്നേറ്റം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടെന്നസ്വപ്നം നെടുമ്പാശ്ശേരിയില്‍ യഥാര്‍ത്ഥ്യമായപ്പോള്‍ കരുണാകരന്‍  എന്ന ഭരണാധികാരി കേരളത്തിലെ സമാനതകളില്ലാത്ത ഭരണനേട്ടങ്ങളുടെ ഏക ചെങ്കോല്‍ധാരിയായി കഴിഞ്ഞിരുന്നു .

വിഴിഞ്ഞം തുറമുഖ പദ്ധതി ഭൂരിപക്ഷം മുതല്‍മുടക്കും സര്‍ക്കാരിനും , നടത്തിപ്പും. ലാഭവും സ്വകാര്യ കമ്പനിക്കും നല്കിയ തീരുമാനവും നടത്തിപ്പും കൂട്ടി വായിക്കുമ്പോളാണു് കെ. കരുണാകരന്‍ എന്ന മുഖ്യമത്രിയുടെ മാറ്റ് മലയാളി തിരിച്ചറിയുന്നതു്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ദുരവസ്ഥയും, അടച്ചുപൂട്ടല്‍ സാഹചര്യവുംകണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിന്റെ ഒച്ചോട്ടവും , കൊച്ചി മെട്രോയുടെ സ്തംഭനാവസ്ഥയും തീര്‍ച്ചയായും മലയാളിയെ ചിന്തിപ്പിക്കും കരണാകരനായിരു ന്നുവെങ്കിലെന്നു്. കരുണരഹിതമായി കരുണാകരനെ കല്ലെറിഞ്ഞവര്‍ ഇന്നു്ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നണ്ടാവാം . കാലത്തിന്റെ ചുവരെഴുത്തുകള്‍വായിയ്ക്കാന്‍ കഴിയാതായ സ്വയം സൃഷ്ടിച്ചെടുത്ത അന്ധതയോര്‍ത്തു്.
 

Views: 2772
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024