P VIEW [ Public View ]28/05/2017

നഗരം നിറയെ ചിരിക്കുന്ന ഫ്ളക്സ്; നഗരസഭ നോക്കുകുത്തി

ayyo news service
എംജി റോഡിലെ ഗവ.ആയുർവേദകോളേജ് ആശുപത്രിയെ മറയ്ച്ചു സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡുകൾ.
തിരുവനന്തപുരം:  തിരുവനന്തപുരം നഗരം ഇപ്പോൾ പ്രകൃതിക്ക് ഹാനിയായ ഫ്ളക്സിന്റെ നീരാളിപ്പിടുത്തത്തിലാണ്. എവിടെ തിരിഞ്ഞാലും നമ്മളെനോക്കിച്ചിരിക്കുന്ന നേതാക്കളുടെ മുഖംഅച്ചടിച്ച ഫ്ളക്സുകളാണ്. ഒരുടുത്തുനിന്നു കണ്ടു മറ്റൊരിടത്തേക്ക് പോയാലും കാണാം ആകാഴ്ചയുടെ ആവർത്തനം.  നേതാക്കളുടെ വലിപ്പം പോലെ ഫ്ളക്സ് ബോർഡുകൾക്കും വലുപ്പം ഉണ്ടാകും.  രാഷ്ട്രീയ ശത്രുതയും മാധ്യമ ചർച്ചകളിൽ തമ്മിൽ തമ്മിൽ കടിച്ചുകീറാൻ നിൽക്കുന്നവർ ഈ ഫാക്സ് മാധ്യമത്തിൽ എന്ത് ഒത്തുരുമയോടെയാണ് ഈഗോ ഇല്ലാതെ സുസ്മേരവദനന്മാരായി റോഡിന്റെ ഓരത്ത് ഇടംപിടിച്ചിരിക്കുന്നത്. ജനങ്ങളെ വിവരം അറിയിച്ച് സന്തോഷിക്കാനാണ് ഈ പരിപാടിയെങ്കിൽ അത് ജനദ്രോഹമാണ്. ജീവന്റെ രക്ഷിതാവായ പ്രകൃതിക്ക് ഹാനിവരുത്തുന്ന ഈ മാധ്യമത്തിൽ മുഖം നൽകുന്നവർ അത് നിരസിച്ചുകൊണ്ടു മനുഷ്യനന്മയുടെ പ്രതീകമാകണം. ജനസേവകരായ ഒരു രാഷ്‌ടീയ നേതാവ് തീർച്ചയായും അത് ചെയ്യണം.  

പരസ്യയോപാധിയായ ഫ്ളക്സ്ബോർഡ് വയ്ക്കാൻ പാടില്ലെന്നല്ല അതിനു കർശന നിയന്ത്രണം വേണം.  എണ്ണം വളരെ കുറച്ചു ചെറിയ വലിപ്പത്തിൽ ഒരുനിശ്ചിത സ്ഥാനത്ത് പ്രദർശിപ്പിക്കണം. ആരോഗ്യകേന്ദ്രങ്ങളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഓഫീസുകളും പൊതു നിരത്തുകളും ഇവയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് അന്യമാകണം. ആർക്കും ദോഷമില്ലാത്ത സോഷ്യൽ മീഡിയ, ദൃശ്യ-ശ്രവ്യ -അച്ചടി തുടങ്ങിയ ജനപ്രീയ മാധ്യമങ്ങളിൽ ദേശീയ നേതാക്കൾക്ക് വേണ്ടത്ര പ്രചാരം സിദ്ധിക്കുമ്പോൾ ഫ്ളക്സ്ബോർഡിൽ മുഖം കാട്ടി സ്വയം മുഖം വികൃതമാകണോ എന്ന് കൂടി ആലോചിക്കേണ്ടിയിരിക്കുന്നു.
സ്റ്റാച്യുവിൽ കാർഷിക ഗ്രാമവികസന ബാങ്കിന്റെ മതിലിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡുകൾ 
പ്ലാസ്റ്റിക് വിമുക്തനഗരമാക്കാൻ പ്രയത്നിക്കുന്ന നഗരസഭാ ഈ ഫ്ളക്സ് മാലിന്യത്തെ കാണില്ലെന്ന് നടിക്കുകയാണ്.  നഗരത്തിൽ കൂടി സഞ്ചരിക്കുന്ന നഗര പിതാവിന് കാണാൻ കഴിയാത്തതല്ലല്ലോ നഗരത്തെ വലയം ചെയ്യുന്ന ഫ്ളക്സ് ബോർഡുകൾ.  വയ്ച്ചവരുടെ ആവിശ്യം കഴിയുമ്പോൾ നഗരം നിറയുന്ന ബോർഡുകളെ എടുത്തുമാറ്റി വീണ്ടും പ്രതിഷ്ഠിക്കാനുള്ള സൗകര്യം ഒരുക്കുന്ന പ്രവർത്തിയല്ല നഗരസഭാ ചെയ്യേണ്ടത്.  പ്രകൃതിക്ക് വിനാശകാരിയായ ഫ്ളക്സ്ബോർഡുകൾ സ്ഥാപിക്കുന്നതിന് കർശന നിയന്ത്രമേർപ്പെടുത്തണം. നിയന്ത്രണ രേഖ തെറ്റിക്കുന്നവർക്കെതിരെ മുഖമോ കൊടിയുടെ നിറമോ നോക്കാതെ കർക്കശ നടപടിയെടുക്കണം.  പ്ലാസ്റ്റിക്‌വിമുക്ത നഗരമെന്ന സ്വപ്നം പൂർണമാകണമെങ്കിൽ ഇവയുടെ നിയന്ത്രണവും അനിവാര്യമാണ്.
Views: 1862
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024