ജനുവരി 26 ഓരോ ഇൻഡ്യാക്കാരനുംഅഭിമാനത്തിന്റെ ദിനം കൂടിയാണു് . ഒരു മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ ഭാഗഭാക്കാകുവാൻ കഴിഞ്ഞതിന്റെ ആത്മാവേശത്തിന്റെ ദിനം കൂടിയാണതു്. ഇന്നെങ്കിലും നമ്മൾ ഇൻഡ്യാക്കാർകരുതും, ഒരേ വലിപ്പത്തിലും ആകൃതിയിലും നിറത്തിലുമുള്ള മുത്തുകൾ ഒരു നൂലിൽ കൊരുത്തതു പോലെയാണു് തങ്ങളെന്നു്. റിപ്പബ്ലിക് ദിനത്തിന്റെസന്ദേശം തന്നെ ഈ ഒത്തൊരുമയുടെ സവിശേഷമായ ഏകത്വമാണു് . അതാണു് വേദനാജനകമായ ഒരു സാഹചര്യമൊരുക്കി ഭാരത സർക്കാർ ബഹു. കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിക്ക് ആറാം നിരയിൽ ഇരിപ്പിടം നല്കി രാഷ്ട്രിയ വൈരത്തിന്റെ കറ സ്വപ്രാണൻ പോലെ നമ്മൾ കരുതുന്നറിപ്പബ്ലിക് ദിനത്തിന്റെ പരിപാവനതയിലേക്ക് ഒഴിച്ചു വെച്ച് ശിഥിലമാക്കാനുദ്യമിച്ചിരിക്കുന്നത്.
.
ഇന്ന് മണ്ണിരിപ്പിടം കൊടുത്താലും കോൺഗ്രസ് പ്രസിഡണ്ട് അവിടെയിരിക്കും. കാരണം ജീവനും ജീവിതവും തന്റെ പിന്മുറക്കാർ നല്കിനേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ അന്തസ്സ് ഈമഹത്തായ ദിനത്തിൽ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഇന്നു് ഈ ചടങ്ങുകൾ ഏറ്റെടുത്തവരേക്കാൾവളരെ കൂടുതലായി തനിക്കുണ്ടെന്നു് രാഹുൽ ഗാന്ധിക്കറിയാം . താനിരിക്കുന്ന കസേരയിൽ മുൻഗാമികളായിഇൻഡ്യാ മഹാരാജ്യത്തിനു് സ്വാതന്ത്ര്യം നേടിയെടുക്കാൻ പോരാടിയ പ്രസിഡണ്ടുമാർ ഇരുന്നതാണെന്ന എളിമയോടെയുള്ള ബോധവും തന്നിൽ ഈ സുദിനത്തിൽനിറഞ്ഞു നില്ക്കയാണെന്നുമറിയാം. അതു പ്രകാശിപ്പിക്കുന്നതാണു് ആൾക്കൂട്ടത്തിലൊരാളായി ഇഴുകിച്ചേർന്നുള്ള പ്രസാദാത്മകമായ ആ , ചിരി.