Mobirise Website Builder v4.9.3
P VIEW [ Public View ]21/06/2023

കോവിഡ്കാലത്ത് ജീവൻ നഷ്ടപ്പെട്ട വർക്കായി സമർപ്പിക്കുന്ന 'മലയാളം'സിനിമയിലെ ഗാനം റിലീസ് ചെയ്തു

0
Rahim Panavoor
'മലയാളം'സിനിമയിലെ ഗാനം സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി റിലീസ് ചെയ്യുന്നു.  സിദ്ധു പനയ്ക്കൽ,   അനിൽലാൽ  പ്രമോദ് പയ്യന്നൂർ, വിജീഷ് മണി, രമേഷ് നാരായണൻ, റഫീക്ക് അഹമ്മദ്, കൃഷ്ണചന്ദ്രൻ, അനിൽ മുഖത്തല തുടങ്ങി
കോവിഡ് കാലത്ത്    ജീവൻ നഷ്ടപ്പെട്ടവർക്ക് സമർപ്പണമായി റഫീക്ക് അഹമ്മദ് ഗാനം എഴുതി  രമേഷ് നാരായണൻ സംഗീതം നൽകി ആലപിച്ച ' മലയാളം'എന്ന സിനിമയിലെ  ഒരു ഗാനം  റിലീസ് ചെയ്തു. "ഭൂമിയിൽ  ജീവിച്ച്  കൊതി തീരാതെ വേർപ്പെട്ടുപോയവരേ.."എന്നു തുടങ്ങുന്ന ഗാനമാണ് തൈക്കാട് ഭാരത്  ഭവനിൽ നടന്ന ചടങ്ങിൽ സംഗീതജ്ഞ ഡോ. കെ ഓമാനക്കുട്ടി  പുറത്തിറക്കിയത്. 

റഫീക്ക് അഹമ്മദ്, രമേഷ് നാരായണൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഗായകൻ കൃഷ്ണചന്ദ്രൻ,തിരക്കഥാകൃത്ത്  അനിൽ മുഖത്തല, ചിത്രത്തിന്റെ സംവിധായകൻ വിജീഷ് മണി, പ്രൊഡക്ഷൻ കൺട്രോളർ  സിദ്ധു പനയ്ക്കൽ, അനിൽലാൽ  എന്നിവർ സംസാരിച്ചു. ഗാനരചനയ്‌ക്കപ്പം റഫീക്ക് അഹമ്മദ് തിരക്കഥയും സംഭാഷണവും രചിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ആറു  ഗാനങ്ങളുള്ള ചിത്രത്തിൽ മോഹൻ  സിത്താര, ബിജിബാൽ, ഗോപിസുന്ദർ, രതീഷ് വേഗ എന്നിവരാണ് മറ്റു സംഗീത സംവിധായകർ.വാർത്താ പ്രചാരണം : റഹിം പനവൂർ
Views: 522
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY