സമ്മേളനം കെ എസ്എസ് സംസ്ഥാന സെക്രട്ടറി പി.എൻ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു. ജെ.സുധാകരൻ, കെ.നടരാജൻ, അഡ്വ: കാലടി ശ്രീകുമാർ, കുന്നത്തൂർ ഗോപാലകൃഷ്ണൻ അഡ്വ: ഒ.കെ. കുഞ്ഞുക്കുട്ടി കരമന തുടങ്ങിയവർ സമീപം
തിരുവനന്തപുരം: കേരളാ സാംബവർ സൊസൈറ്റി തിരുവനന്തപുരംജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ:കാലടി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നടന്നു.അഡ്വ.ഒ . കെ. കുഞ്ഞുകുട്ടി കരമന സ്വാഗതം പറഞ്ഞു. കെ എസ്എസ് സംസ്ഥാന സെക്രട്ടറി പി.എൻ. പുരുഷോത്തമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ മറ്റുള്ളവർ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും അതിനു വേണ്ട നിയമ നിർമാണം സർക്കാർ നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജെ.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. സമുദായ സംഘടനകളുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ പോലീസ് ഡി ഐ ജി കെ.നടരാജൻ, പ്രൊഫ എം.എസ്. രാജൻ, കുന്നത്തൂർ ഗോപാലകൃഷ്ണൻ,എസ്.തങ്കയ്യൻ പാപ്പനംകോട് തുടങ്ങിയവർ സംസാരിച്ചു . ജില്ലാ ട്രഷറർ അഡ്വ:പാപ്പനംകോട് ശശി കൃതജ്ഞത പറഞ്ഞു.ജില്ലാ പ്രസിഡന്റായി കുന്നത്തൂർ ഗോപാലകൃഷ്ണനെയും സെക്രട്ടറിയായി അഡ്വ.ഒ. കെ. കുഞ്ഞുകുട്ടി കരമനയെയും ട്രഷററായി അഡ്വ:പാപ്പനംകോട് ശശി യെയും സമ്മേളനം തെരഞ്ഞെടുത്തു.