നന്മ -ബിയാട്രിസ് ഗോമസ് പ്രഥമ സ്മൃതി പുരസ്‌കാരം കരിക്കകം ശ്രീകുമാറിന് കവി ഏഴാച്ചേരി രാമചന്ദ്രൻ സമർപ്പിക്കുന്നു.
തിരുവനന്തപുരം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ' യുടെ മുൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും സർഗ്ഗ വനിത ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ബിയാട്രിസ് ഗോമസിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം വെള്ളയമ്പലം സത്യൻ സ്മാരക ഹാളിൽ നടന്നു.ബിയാട്രിസ് ഗോമസിന്റെ സ്മരണാർത്ഥം നന്മ ഏർപ്പെടുത്തിയ പ്രഥമ സ്മൃതി പുരസ്കാരം കവി കരിക്കകം ശ്രീകുമാറിന് കവി ഏഴാച്ചേരി രാമചന്ദ്രൻ സമ്മാനിച്ചു . പതിനായിരം രൂപയും ഫലകവും പൊന്നാടയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് അയിലം ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു.ധനസഹായം കലാകാരനായ ദാസിന് ചടങ്ങിൽ നൽകി.നന്മ തിരുവനന്തപുരം വെസ്റ്റ് മേഖല ഓൺലൈൻ വഴി സംഘടിപ്പിച്ച പാട്ടുപെട്ടി എന്ന സംഗീത മത്സരത്തിൽ പങ്കെടുത്തവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,നന്മ സംസ്ഥാന സെക്രട്ടറി സുരേഷ് ഒഡേസ ,തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കെ. എസ്. ദാസ്, സർഗ്ഗവനിത തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശുഭ വയനാട്, പ്രൊഫ. രമാഭായ്, സജീർഖാൻ, ബിയാട്രിസിന്റെ പുത്രിമാരായ ഫാത്തിമ, ജോബിദ എന്നിവർ സംസാരിച്ചു.