തിരുവനന്തപുരം: മൃഗശാലയിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നത് പുതിയ ഒരു കാഴ്ചവസ്തുവാണ്. ഓട്ടോമാറ്റിക് ടിക്കറ്റിങ് കിയോസ്‌ക്ക് എന്നാണ് അതിന്റെ പേര്. ആ വസ്തുവിനെ കണ്ട സന്തോഷത്തിൽ കാഴ്ചകൾ കാണുന്നതിന് ടിക്കെറ്റെടുക്കാനായി ചെല്ലുമ്പോഴാണ് ആ വസ്തുവിന്റെ യഥാർത്ഥ രൂപം മനസ്സിലാകുന്നത്. എഴുതിവയ്ച്ചിരിക്കുന്ന പേരുപോലെ പ്രവർത്തിയില്ലെന്ന്. തങ്ങൾ ഫൂൾ ആയെന്ന് ബോധ്യമാകുമ്പോൾ സന്ദർശകർ ടിക്കറ്റ് എവിടെ കിട്ടുമെന്ന് അന്വേഷിക്കാൻ തുടങ്ങും. ആ അനേഷ്വണത്തിന് കൃത്യമായ മറുപടി നൽകാൻ അവിടെ ആരും ഉണ്ടാകാറില്ല. അഥവാ ഇനി മറ്റാരോടെങ്കിലും ചോദിച്ചാലോ ഭാഷ ഒരു പ്രശ്നമായി തീരും. ഇതിനൊക്കെ ഏറ്റവും നല്ല പരിഹാരമായാണ് ഈ കിയോസ്‌ക് പ്രവർത്തനമാരംഭിച്ചത്. പക്ഷെ ഇപ്പോളിത് ദീർഘനാളായി പ്രവർത്തനരഹിതമായ ഒരു പാഴിടം മാത്രം.
ഇതിന് പകരം ടിക്കറ്റ് കൗണ്ടറുകൾ ഇപ്പോഴുള്ള സ്ഥാനത്തു നിന്ന് മാറ്റി ഇരു ഗേറ്റുകളിലും അന്വേഷണ-ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കുന്നതല്ലേ നല്ലത്. അത് സന്ദർശകർക്ക് കൂടുതൽ ഗുണപ്രദം ആകുകയും അലച്ചിൽ ഒഴുവാകുകയും ചെയ്യും.