ഇടവ ബഷീര്‍
നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ജന്മം നല്‍കിയ നാടിന്റെ പേരിനോടൊപ്പം സംഗീത ലോകത്തെത്തിയ ഇടവ ബഷീര്‍. ശബ്ദ മധുരിമയാല്‍ ആസ്വാദകരുടെ മനം കവര്‍ന്ന അതുല്യ ഗായകന്‍.
ഇടവക്കാരന്‍ ബഷീര്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും വിഭിന്നമായിരുന്നു. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്നും ബഷീര്‍ ഗാനഭൂഷണം വിജയിച്ചു. തനിക്കിഷ്ടപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ ബഷീര്‍ പാടുമായിരുന്നു. കര്‍ണ്ണാടിക് സംഗീതം പഠിച്ച ബഷീര്‍ ലളിതസുന്ദരമായ ഗാനങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചു. പിതാവ് സിങ്കപ്പൂരില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്നു. അന്നത്തെ ആധുനിക വാദ്യോപകരണങ്ങള്‍ പിതാവിന്റെ സഹായത്താല്‍ ബഷീര്‍ സ്വന്തമാക്കി.
പ്രമുഖ ഗായകര്‍ക്കു വേണ്ടി ട്രാക്ക് പാടാനുള്ള അവസരങ്ങള്‍ ബഷീറിന് ലഭിച്ചു. മനോഹരമായി പാടുന്ന 'ട്രാക്കു ഗായകന്‍ 'ചില ഗായകരില്‍ അസ്വസ്ഥതയുണ്ടാക്കി. ചിലര്‍ ശ്രമിച്ചു നോക്കിയെങ്കിലും ബഷീറില്‍ സംഗീത മുണ്ടായിരുന്നതുകൊണ്ട് അവര്‍ക്കതില്‍ നിന്നും പിന്മാറേണ്ടി വന്നു.
1977 മുതല്‍ പത്ത് വര്‍ഷക്കാലം ഗള്‍ഫ് രാജ്യങ്ങളില്‍ ഇടവ ബഷീര്‍ എന്ന ഗായകനായിരുന്നു സജീവമായി രംഗത്തുണ്ടായി രുന്നത്. എല്ലാത്തരം ഗാനങ്ങളും ബഷീര്‍ പാടുമായിരുന്നു. നിരവധി മാപ്പിളപ്പാട്ടുകളുടെ ശില്പിയാണ് ഇടവ ബഷീര്‍.
1986 ല്‍ എന്റെ പ്രവാസ ജീവിതത്തിനിടയില്‍ ഒമാന്‍ മലയാളികള്‍ സംഘടിപ്പിച്ച ഇടവ ബഷീര്‍ നൈറ്റില്‍ വച്ചായിരുന്നു അദ്ദേഹത്തെ പരിചയപ്പെട്ടത്.മസ്‌ക്കറ്റിലെ റൂവി അല്‍ നാസര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയുടെ പ്രധാന സംഘാടകന്‍ കൊല്ലം തോമസ് എന്ന എന്റെ സുഹൃത്തായിരുന്നു. ആദ്ദേഹത്തോടൊപ്പം ഞാനും സംഘാടക സമിതി അംഗമായിരുന്നു. ഇടവ ബഷീര്‍ നൈറ്റ് ഉദ്ഘാടനം ചെയ്തത് നിത്യഹരിതനായകന്‍ പ്രേംനസീറായി രുന്നു.
പ്രേംനസീറിന്റെ മകള്‍ റീത്തയും മരുമകന്‍ ഡോ. ഷറഫുദ്ദീനും മസ്‌ക്കറ്റിലെ മുസന്ന എന്ന സ്ഥലത്ത് ഹോസ്പിറ്റല്‍ നടത്തുകയായിരുന്നു. ഞാനും ഇടവ ബഷീറും പ്രേംനസീറിനോ ടൊപ്പം മകളുടെ വീട്ടില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതും യേശുദാസ് പാടിയ നസീര്‍ ചിത്രങ്ങളിലെ ചില ഗാനങ്ങള്‍ ബഷീര്‍ ആലപിച്ചതുമായ സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ മറക്കാനാവില്ല.
ചലച്ചിത പിന്നണി ഗായകനായി ഉയരനുള്ള ബഷീറിന്റെ മോഹങ്ങള്‍ പല കാരണങ്ങളാല്‍ സഫലമായില്ല.
രണ്ട് ചലച്ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ആലാപനവും ട്രാക്കിലൂടെ നേടാന്‍ കഴിഞ്ഞ ശബ്ദസൗന്ദര്യവും പലര്‍ക്കും ബോധ്യമായിരുന്നു.പിതാവിന്റെ പിന്തുണയോടെയും ആശീര്‍ വാദത്തോടെയും ആരംഭിച്ച സംഗീതാലയ എന്ന ട്രൂപ്പ് ലോകമാകെ സഞ്ചരിച്ചു. ഗാനമേളയുടെ തുടക്കത്തിലുള്ള സംഗീതാലയമേള എന്ന ഗാനം ബ്രാന്‍ഡ് ഗാനമായി മാറിയിരുന്നു.നൂറോളം ചലച്ചിത ഗാനങ്ങളിലെ ചേര്‍ച്ചയേറിയ വരികള്‍ ഉള്‍പ്പെടുത്തിയുള്ള ഒടുവിലത്തെ പാട്ടുകളും അന്നത്തെ ട്രെന്‍ഡായിരുന്നു.
സംഗീതത്തിന്റെ നാനാദിശയിലൂടെ അര നൂറ്റാണ്ടോളം യാത്ര ചെയ്ത് മടങ്ങിയ പ്രിയപ്പെട്ട ഗായകന്‍. മറക്കില്ല നമ്മള്‍ ഇടവ ബഷീര്‍ എന്ന സ്‌നേഹഗായകനെ. ആദരാഞ്ജലികള്‍.