ചോനമ്പാറ ആദിവാസി ഊരില്‍ സ്‌നേഹസാന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ്
സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ചലച്ചിത്ര നിര്‍മാതാവും
സംവിധായകനുമായ രാജാശേഖരന്‍ ദേശീയ പതാക ഉയര്‍ത്തുന്നു
തിരുവനന്തപുരം : സ്‌നേഹസാന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ റിപ്പബ്ലിക് ദിനാഘോഷം അഗസ്ത്യാര്‍കൂടതാഴ് വരയിലെ ചോനമ്പാറ ആദിവാസി ഊരില്‍ നടന്നു. ട്രസ്റ്റിന്റെ സഹകരണത്തോടെ നടന്നുവരുന്ന ചോനംപാറ ഊരിലെ നമുക്കൊരിടം കമ്മ്യൂണിറ്റി കിച്ചന്‍ അങ്കണത്തില്‍ ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ രാജശേഖരന്‍ ദേശീയ പതാക ഉയര്‍ത്തി. ട്രസ്റ്റ് സെക്രട്ടറിഷീജ സാന്ദ്രയുടെ അധ്യക്ഷതയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ സമ്മേളനം ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി സുരേഷ് ഉദ്ഘാടനം ചെയ്തു.ഊര് മൂപ്പന്‍ മാധവന്‍ കാണിയ്ക്ക് ട്രസ്റ്റിന്റെ സ്‌നേഹാദരവ് നല്‍കി ആദരിച്ചു. ഭക്ഷ്യകിറ്റ്, പുതുവസ്ത്ര,പഠനോപകരണ വിതരണവും നടന്നു. ഏറ്റവും മികച്ച ജനപ്രതിനിധികള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമുള്ള ഗ്രാമസേവാ പുരസ്‌കാരം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.രമേശ്, ഫോറസ്റ്റ് ഓഫീസര്‍ ഷീബ, ഡോ.വി. എസ് .ജയകുമാര്‍, അജയ്, കിരണ്‍, ആര്‍.മധുകുമാര്‍, ഷെരീഫ് തമ്പാനൂര്‍, അജു കെ. മധ എന്നിവര്‍ സംസാരിച്ചു.