P VIEW [ Public View ]08/12/2023
മൃണാള്‍ സെന്‍, എം ടി, മധു എക്‌സിബിഷനുകള്‍
0
അതുല്യ ചലച്ചിത്രപ്രതിഭകളായ മൃണാള്‍ സെന്‍, എം ടി വാസുദേവന്‍ നായര്‍, നടന്‍ മധു എന്നിവര്‍ക്ക് ആദരവായി രാജ്യാന്തര മേളയുടെ ഭാഗമായി മൂന്ന് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മേളയുടെ മുഖ്യവേദിയായ ടാഗോറിലാണ് വെള്ളിയാഴ്ച മുതല്‍ മൂന്ന് എക്‌സിബിഷനുകള്‍ ഒരുക്കിയിട്ടുള്ളത്.
ഇന്ത്യന്‍ സിനിമയെ ആഗോളതലത്തിലേക്കുയര്‍ത്തിയ ബംഗാളി നവതരംഗ സംവിധായകന്‍ മൃണാള്‍ സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സിനിമാ ജീവിതം അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍, സിനിമകളുടെ ചിത്രീകരണ സമയത്തെ അപൂര്‍വ്വ നിമിഷങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമാകും.
സിനിമാ സാഹിത്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം ടി വാസുദേവന്‍ നായര്‍, നടന്‍ മധു എന്നിവരുടെ നവതി ആഘോഷത്തിന്റെ ഭാഗമായുള്ള എക്‌സിബിഷനുകളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
Views: 325
SHARE