അയിലം ഉണ്ണികൃഷ്ണനെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പൊന്നാട ചാർത്തി ആദരിക്കുന്നു. അഡ്വ.ഐ. ബി. സതീഷ് എംഎൽഎ സമീപം
തിരുവനന്തപുരം : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ' തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ശില്പശാലയും കഥാപ്രസംഗരംഗത്ത് 50 വർഷം പൂർത്തിയാക്കിയ, നന്മയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അയിലം ഉണ്ണികൃഷ്ണന് സ്നേഹാദരവ് നൽകിയ ചടങ്ങും സംഘടിപ്പിച്ചു. പഠനക്ലാസ് നന്മ സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു . നന്മ സർഗ്ഗവനിത സംസ്ഥാന ജനറൽ സെക്രട്ടറി ജാനമ്മ കുഞ്ഞുണ്ണി, കവി വിനോദ് വൈശാഖി, നടൻ വഞ്ചിയൂർ പ്രവീൺകുമാർ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, അടൂർ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു . അയിലം ഉണ്ണികൃഷ്ണന് ആദരവ് നൽകിയ ചടങ്ങ് കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘടനം ചെയ്തു. എംഎൽഎ അയിലം ഉണ്ണികൃഷ്ണനെ പൊന്നാട ചാർത്തി ആദരിച്ചു. അഡ്വ. ഐ. ബി. സതീഷ് എംഎൽ എ ഉപഹാരം സമ്മാനിച്ചു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ പ്രശസ്തി പത്രം സമർപ്പിച്ചു.നന്മ ജില്ലാ പ്രസിഡന്റ് ബാബു സാരംഗി അധ്യക്ഷനായിരിന്നു.ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ,നന്മ സംസ്ഥാന കമ്മിറ്റി അംഗം സുനിൽ പട്ടിമറ്റം, ജില്ലാ ട്രഷറർ കെ. എസ്. ദാസ് തുടങ്ങിയവർ സംസാരിച്ചു.
അയിലം ഉണ്ണികൃഷ്ണനെ ആദരിക്കാൻ 'നന്മ' സംഘടിപ്പിച്ച ചടങ്ങിൽ സിനിമ പിആർഒ യും നന്മ ജില്ലാ കമ്മിറ്റി അംഗവുമായ റഹിം പനവൂർ പൊന്നാട ചാർത്തി ആദരിക്കുന്നു.