തിരുവനന്തപുരം : കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്തിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം.സാമൂഹ്യ സേവന രംഗത്ത് സത്യസന്ധമായും ആത്മാർപ്പണത്തോടും കൂടിയുള്ള പ്രവർത്തന അംഗീകാരമായാണ് പുരസ്കാരം. സമൂഹത്തിലെ നിർദ്ധനരും നിരാലംബരുമായവരെ ചേർത്തുനിർത്തി അവർക്ക് കൈത്താങ്ങായുള്ള സംഘടനയാണ് ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാഭവൻ മണി സേവനസമിതി. സമിതി ചെയർമാൻ എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തങ്ങൾക്കാണ് അജിൽ നേതൃത്വം നൽകുന്നത്.വീടില്ലാതെ തെരുവോരങ്ങളിൽ അലയുന്ന വൃദ്ധജന ങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സ്വന്തം ഭവനം തന്നെ തുറന്നുകൊടുത്താണ് ഈ യുവാവ് അവരെ സംരക്ഷിക്കുന്നത്.സാമൂഹ്യ സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അജിൽ മണിമുത്തിന് പുരസ്കാരം സമ്മാനിക്കും.