ആതിരയും നികേഷും വിവാഹ ആശംസ അറിയിക്കാന്‍ എത്തിയവര്‍ക്കൊപ്പം
തിരുവനന്തപുരം : സാഹിത്യകാരിയും ജീവകാരുണ്യപ്രവര്‍ത്തകയും കലാ, സാംസ്‌കാരിക സംഘാടകയുമായ ജയശ്രീ ഗോപാലകൃഷ്ണന്റെ നന്മ മനസ്സ് ആതിരയ്ക്കും നികേഷിനും മംഗല്യഭാഗ്യം നല്‍കി.ജയശ്രീ ചെയര്‍പേഴ്‌സണായ ഗൗരി ഫൗണ്ടേഷന്റെ മംഗല്യ സഹായ നിധി പ്രകാരമാണ് വാഴിച്ചല്‍ചിറയാണിക്കര ആതിര ഭവനില്‍ ആതിരയുടെയും മലയം ചൂഴാറ്റുകോട്ട നിമിഷ ഭവനില്‍ നികേഷ് എസ്. ജി യുടെയും വിവാഹം നടന്നത് ഇടപ്പഴിഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്ര ആഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹ സല്‍ക്കാരം. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ച് താലികെട്ട് ചടങ്ങ് നടന്നു. വിവാഹ വസ്ത്രങ്ങളും ആഭരണവും ഭക്ഷണവും ഉള്‍പ്പെടെ എല്ലാവിധ ചെലവുകളും ജയശ്രീയാണ് വഹിച്ചത്.
അബുദാബിയിലുള്ള മലയാളികളുടെ അനോര എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അതില്‍ മെമ്പറായ ജയശ്രീയെ ഏറെ സ്വാധീനിച്ചിരുന്നു. മൂന്നു തവണകളായി അനോര 52 വിവാഹങ്ങള്‍ തിരുവനന്തപുരത്തു വച്ച് മുമ്പ് നടത്തിയിരുന്നു.എല്ലാ ചടങ്ങുകളിലും പങ്കെടുത്തിരുന്ന ജയശ്രീയ്ക്ക് ഒറ്റയ്ക്ക് ഒരു വിവാഹം നടത്തിക്കൊ ടുക്കണമെന്ന് ആഗ്രഹമുണ്ടായി. അങ്ങനെയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ച് ആതിരയുടെയും നികേഷിന്റെയും വിവാഹം നടത്തിയത്. അതിനുള്ള അന്വേഷണത്തില്‍ നാലുപേരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.ആതിര ഡിഗ്രി പഠനം കഴിഞ്ഞു. നികേഷ് ചെണ്ടവാദ്യ കലാകാരനാണ്.
എം എല്‍ എ മാരയ അഡ്വ. ആന്റണി രാജു, വി. കെ. പ്രശാന്ത്, മുന്‍ മന്ത്രിവി. എസ്. ശിവകുമാര്‍, മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍, മുന്‍ മേയര്‍ അഡ്വ. കെ.ചന്ദ്രിക, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി. വി. രാജേഷ് , ഗായകരായ രവിശങ്കര്‍, അഖില ആനന്ദ് തുടങ്ങി നിരവധി പേര്‍ വധൂവരന്മാര്‍ക്ക് ആശംസ നല്‍കാന്‍ എത്തിയിരുന്നു.എല്ലാവരും ജയശ്രീയുടെ നല്ല മനസിനെ പ്രശംസിച്ചു.പാറ്റൂര്‍ കിഴക്കതില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍നായരുടെ ഭാര്യയും കേരള സര്‍വകലാശാല മുന്‍ ഹാട്രിക് കലാപ്രതിഭയായ വിഷ്ണു ഗോപാലിന്റെയും അബുദാബിയിലുള്ള വീണ ഗോപാലിന്റെയും മാതാവുമാണ് ജയശ്രീ ഗോപാലകൃഷ്ണന്‍. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഗൗരി ഫൗണ്ടേഷന്റെ ആദ്യത്തെ വിവാഹ സംരഭമാണിതെന്നും ഒരുപാട് അഭിമാനവും സന്തോഷവും ഉണ്ടെന്നും ജയശ്രീ ഗോപാലകൃഷ്ണന്‍ പറഞ്ഞു.