രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായ നഗരത്തിലെ എല്ലാ തിയറ്ററുകളെയും ബന്ധിപ്പിച്ചു ഡെലിഗേറ്റുകള്‍ക്കായി കെ എസ് ആര്‍ ടി സി സൗജന്യ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ജോബി ഫ്‌ലാഗ് ഓഫ് ചെയ്തു. അക്കാദമി സെക്രട്ടറി സി. അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ 8.30 ന് മുതല്‍ രാത്രി 12.30 വരെയാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.