ചലച്ചിത്ര സംവിധാനം ഉള്‍പ്പെടെ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം നല്ല അടയാളപ്പെടുത്തലുകള്‍ നടത്താന്‍ കണ്ണൂര്‍കാരനായ ബാബുജോണിന് കഴിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഉളിക്കല്‍ സ്വദേശിയാണ് യുവ സംവിധായാകനായ ബാബുജോണ്‍. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കലാരംഗത്ത് ശ്രദ്ധേയനായിരുന്നു. ലഘുനാടകങ്ങള്‍ രചിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് ചന്ദന ചിന്തേര് എന്ന പ്രൊഫഷണല്‍ നാടകത്തിലൂടെ നാടകരംഗത്ത് സജീവമായി. 2005 ല്‍ ജീവന്‍ ടീവിയില്‍ ക്രിസ്തുമസ് ഗാനങ്ങള്‍ എഴുതിക്കൊണ്ട് ദൃശ്യ മേഖലയിലേക്കും പ്രവേശിച്ചു. പിന്നീട് ആല്‍ബങ്ങള്‍ക്കും നാടകങ്ങള്‍ക്കും സിനിമകള്‍ക്കുമായിനൂറിലധികം ഗാനങ്ങള്‍ എഴുതി. ബാബു ജോണ്‍ എഴുതി വിധുപ്രതാപ്, ശ്രേയ ,സിത്താര കൃഷ്ണകുമാര്‍, ജാസി ഗിഫ്റ്റ്, മധു ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പാടിയ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഗിരം എന്ന കുട്ടികളുടെ ചിത്രത്തിലൂടെയാണ് ബാബുജോണ്‍ ശ്രദ്ധേയനായത്. നിരവധി സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ച അഗിരം നല്ലൊരു സന്ദേശം വിദ്യാര്‍ത്ഥി സമൂഹത്തിന് കൈമാറുന്ന ചിത്രമായിരുന്നു.ബാബുജോണ്‍ രചനയും B സംവിധാനവും നിര്‍വ്വഹിച്ച ലക്ഷ്യം എന്ന ചിത്രം സ്‌കൂള്‍ തലത്തില്‍ നിന്നും സംസ്ഥാന മികവ് ഉത്സവത്തില്‍ ഒന്നാം സ്ഥാനം നേടി.ശ്രേയ പാടിയഎന്നുമെന്നച്ഛന്റെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു തമിഴ് ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. കഥ എഴുതി സംവിധാനം ചെയ്ത
നേര്‍ച്ചപ്പെട്ടി എന്ന മലയാള ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണം ലഭിച്ചു. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയതും ബാബു ജോണ്‍ ആണ്.നൈറ നിഹാര്‍, അതുല്‍ സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രമേയത്തിന്റെ പുതുമയില്‍ മികച്ച അഭിപ്രായം നേടിയിരുന്നു.
പുതിയ ചിത്രത്തിലൂടെ സംവിധാന രംഗത്ത് സജീവമാവുകയാണ് ബാബു ജോണ്‍.സംവിധാനത്തിന്റെ പുതിയ തലങ്ങളില്‍ കടക്കാന്‍ ഈ യുവ സംവിധായകന്‍ ശ്രമിക്കുന്നുമലയാളത്തിലെ പ്രമുഖ താരങ്ങള്‍ പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങളാകും. നിരവധി പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഈ യുവ പ്രതിഭ അവിടെയും സജീവമാണ്.ജോണ്‍ മറിയക്കുട്ടി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്ത മകനാണ് ബാബു ജോണ്‍ ഭാര്യ: സുജ. മക്കള്‍ : ലിന്റ , ബില്‍ന, ഐശ്യര്യ.