കരകൗശല ശാലകളിൽ നിന്ന് വാങ്ങുന്ന ആറന്മുള കണ്ണാടി ഒറിജിനൽ ആണോ എന്ന് തിരിച്ചറിയാൻ ഒരു മാര്‍ഗമേയുള്ളൂ. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു കൂര്‍ത്ത വസ്തു കണ്ണാടിയിൽ സ്പർശിച്ചാൽ കണ്ണാടിയിലെ പ്രതിഭിംബം കൂര്ത്തഭാഗത്തിനോട് ചേർന്ന് നില്ക്കുന്നതാണെങ്കിൽ ഉറപ്പിക്കാം ആറന്മുള കണ്ണാടിയാണെന്ന്. ആറന്മുള കണ്ണാടിയുടെ പ്രശസ്തികാരണം സാധാരണ കണ്ണാടി ഉപയോഗിച്ചുള്ള വ്യാജന്മാരുണ്ടെന്ന് പറഞ്ഞ പ്രശസ്ത ആറന്മുള കണ്ണാടി നിര്‍മാതാവ് മോഹനൻ ആചാരി തിരിച്ചറിയാനുള്ള വിദ്യയും കാണിച്ചുതന്നു.