കെ ജി ഒ യു മുപ്പത്തിയൊന്നാമതു് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളന വേദിയായ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നിന്ന് വേഗത്തിൽ പുറത്തിറങ്ങുന്നു. മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഉമ്മൻചാണ്ടി അതിവേഗം ബഹുദൂരം സഞ്ചരിച്ചെങ്കിലും അധികാരമില്ലാത്ത മുൻ മുഖ്യമന്ത്രിക്ക് വീണ്ടും ആ കസേരയിലിരിക്കണമെങ്കിൽ ബഹുദൂരം അതിവേഗത്തിൽ ഓടിയെത്തേണ്ടത് ആവിശ്യമാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ.