മലയാളികളുടെ സ്വന്തം ബാങ്കായ എസ് ബി ടി നാളെ മുതൽ മലയാളികളുടെ ഓർമയിലെ ഉണ്ടാകു. ഇനിയത് എസ്ബിഐ യുടെ സ്വന്തം. കഴിഞ്ഞ ദിവസം എസ്ബിടി യും കമുകറ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിച്ച ശേഷം നിരാശയോടെ ഇരിപ്പിടത്തിലേക്ക് വന്നിരിക്കുന്ന എസ്ബിടിയുടെ അവസാന എംഡി സി ആർ ശശികുമാർ. മുൻ എസ്ബിടി ഓഫീസറും കമുകറ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ പി വി ശിവൻ സമീപം. കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്ത് എന്നും കൈത്താങ്ങായിരുന്ന എസ്ബിടിയുടെ അവസാന പരിപാടിയായിരുന്നു അത്