28 ന് തിരുവന്തപുരം കിഴക്കേകോട്ട പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ നടന്ന ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയുടെയും സാംസ്കാരിക സമ്മേളനത്തിന്റെയും ഉദ്ഘാടനച്ചടങ്ങുകൾ വൈകിയതിനെത്തുടർന്ന് രൂക്ഷമാകുമായിരുന്ന ഗതഗാത തടസ്സം ഒഴിവാക്കാൻ ശ്രമിക്കുന്ന പോലീസ്. ഓണം വിപണിയുടെ പ്രധാന കേന്ദ്രമായ കിഴക്കേ കോട്ടയിൽ വാഹന കാൽനട യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.