ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചു കിഴക്കേ നടയിൽ നടന്ന വേലകളിക്കിടെ കലാകാരന്മാർ കുപ്പി വെള്ളം കുടിക്കുന്നു. രാജഭരണകാലത്തെ അനുസ്‌മരിച്ചു നടന്ന ചരിത്രപ്രസിദ്ധമായ വേലകളിയിൽ എല്ലാം പഴമയുടെ രൂപത്തിലാകുമ്പോൾ കുടിക്കുന്ന വെള്ളവും നൽകേണ്ടത് അങ്ങനെയായിരുന്നു. പരിസ്ഥിതിക്ക് വിഘാതമുണ്ടാക്കുന്ന നിരോധിത ഉത്പന്നമായ പ്ലാസ്റ്റിക് ഉപേക്ഷിച്ചു പ്രകൃതിദത്തമായ വസ്തുക്കളിൽ കുടിവെള്ളം നൽകിയെങ്കിൽ കാഴ്ചക്കാർക്ക് അത് കൂടുതൽ ആസ്വാദ്യവും പ്ലാസ്ടിക്കിനെതിരെ ഒരു സന്ദേശവും ആകുമായിരുന്നു. കുട്ടി കലാകാരന്മാർക്കും അതൊരു തിരിച്ചറിവായനെ.