ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. വൈദ്യുതി മന്ത്രി എം എം മാണിയോട് ബൈറ്റിനുവേണ്ടി കാത്തുനിന്ന മാധ്യപ്രവർത്തകറോട് ഇപ്പോഴില്ലെന്നു പറഞ്ഞു വളരെവേഗത്തിൽ പുറത്തേക്ക് പോകുന്ന മന്ത്രി. ഇന്നലെ (ചൊവ്വ 2) ഇൻസ്റ്റിറ്റ്യുഷൻ ഓഫ് എഞ്ചിനിയേർഴ്സ് ഹാളിൽ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. മാധ്യമങ്ങൾ വളഞ്ഞപ്പോൾ മന്ത്രി നിൽക്കുമെന്നും ഒരു ഫോട്ടോ എടുക്കാമെന്ന് കരുതിയെങ്കിലും അപ്രതീക്ഷിതമായി നടത്തയ്ക്ക് വേഗതകൂട്ടി മന്ത്രി മാധ്യപ്രവർത്തകരെ കടന്നുപോയപ്പോൾ പതിഞ്ഞ ഷേക്കായ ഫോട്ടോ. ഉദ്ഘാടന വിഷയത്തെ സംബന്ധിച്ച് നല്ല ശൈലിയിലായിരുന്നു പ്രസംഗം. കൂടുതൽ വിവാദം ഉണ്ടാക്കേണ്ടെന്ന് കരുതി മറ്റു വിഷയങ്ങളൊന്നും പരാമർശിച്ചില്ല. അതുകൊണ്ടായിരിക്കണം, മാധ്യമ സ്വാതന്ത്ര്യത്തിനു അദ്ദേഹം ചെറിയ 'ഷോക്ക്' നൽകി കടന്നുപോയത്.