ശക്തമായി മഴപെയ്തപ്പോൾ പോലും സെക്രട്ടറിയേറ്റിനു മുന്നിലെ സമരമുഖത്തു നിന്നു അണുവിട ചലിക്കാതെ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന യുവാവ്. 535 ദിവസമായി അനിയൻ ശ്രീജീവിന്റെ നീതിക്കായി ചേട്ടൻ ശ്രീജിത്ത് (29) സമരം ചെയ്യുകയാണ്. കൊടിയോ കൂട്ടാമോ ഇലാതെ ഒരുവര്‍ഷത്തിലേറെയായി സമരമുഖത്തുള്ള ആ യുവാവിൽ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും വന്നുകഴിഞ്ഞു. എന്തും സഹിക്കാനുള്ള മനസ്സർജ്ജിച്ച യുവാവിന് വെയിലും മഴയും ഒന്നും പ്രശ്നമാകില്ല എന്ന് തെളിയിക്കുന്നതാണീ ചിത്രം. ( ശ്രീജിത്തിന്റെ സമരം 25 ദിവസം പിന്നിട്ടപ്പോഴുള്ള ലേഖനം വായിക്കാൻ http://ayyo.in/Of_youth_more.php?page=19 ഈ ലിങ്ക് കോപ്പി പേസ്റ്റ് ചെയ്യുക അല്ലെങ്കിൽ യൂത്ത് കാറ്റഗറിയിൽ 'യുവാവിന്റെ ഒറ്റയാന് സമരം ഫലം കാണുമോ?' നോക്കുക ) സർക്കാർ 365 ദിവസം പൂർത്തിയാക്കിയത് ഗംഭീര ആഘോഷമാക്കിയപ്പോൾ തെരുവിൽ യുവാവ് കാലാവസ്ഥയുടെ എല്ലാഭാവങ്ങളും അനുഭവിക്കുകയായിരുന്നു. ഇടവപ്പാതി അതിശക്തി പ്രാപിക്കാനിരിക്കെ യുവാവിനെ ഇനിയും അതനുഭവിപ്പിക്കാൻ തെരുവിൽ കിടത്തരുതേ....