അതി കഠിനമായ വേനൽചൂടിൽ തലസ്ഥാനത്ത് കുടിവെള്ളം പോലും നിഷേധിക്കപ്പെടുമ്പോൾ ജലസമൃദ്ധമാണ് ഈ കൃഷിയിടം. കിഴക്കേകോട്ട പുത്തരിക്കണ്ടം മൈതാനത്ത് ഇന്നാരംഭിക്കുന്ന കാർഷിക-വ്യവസായ വിജ്ഞാന വിപണമേളയ്ക്കുവേണ്ടി ഒരുക്കുന്ന മാതൃക നെൽക്കൃഷിയിടമാണ് ചിത്രത്തിൽ. വിഷുകണി 2017 എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അടുത്ത മാസം മെയ് ഏഴിന് അവസാനിക്കും. ടിക്കറ്റിലൂടെ പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു.