S CLICKS [ Smart Clicks ]30/10/2019
മൂകസാക്ഷി
ayyo news service

150-ാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന സെക്രട്ടേറിയേറ്റിനു മുന്നിൽ ഉയർന്ന സമരപ്പന്തൽ നിര. സമരപ്പന്തൽ സജീവമാകാൻ ഇനിയും സമയമെടുക്കും. മുന്നിലെ നടപ്പാത മുഴുവൻ വിവിധ സംഘടനകളുടെ സമരപ്പന്തലുണ്ട്. പന്തൽ കെട്ടാത്തവരും സമരവുമായി വരും. അത് ചിലപ്പോൾ അക്രമാസക്തമാകാം. നടപ്പാതകയ്യേറി മാസങ്ങളായി സമരം നടത്തുന്ന വ്യക്തികളുണ്ട്. ആ നടപ്പാത മാർഗ്ഗതടസ്സമില്ലാതെ നടന്ന് തീർത്തവർ വിരളം. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്ന് വ്യത്യസ്ത സമരുവുമായി എത്ര എത്ര പേരാണ് ഈ ഭരണ കാര്യാലയ മുത്തശ്ശിയുടെ മുന്നിലെത്തിയത്. സമാധാനത്തിലൂടയും ചോരകൊണ്ടും സമരം വിജയം നേടിയതും വെറും ആശ്വാസം കൊണ്ടതും എത്രയോ പേര്. എല്ലാത്തിനും മൂക സാക്ഷിയായി വേലുത്തമ്പി ദളവ മാത്രം. അഴിമതിക്കെതിരെ ശക്തമായ നിയമം നടപ്പിലാക്കുകയും. ദേശദ്രോഹികൾക്കെതിരെ ധീരമായി പോരാടി ജീവത്യാഗംചെയ്ത വേലുത്തമ്പി ദളവ ഇനിയും മൂകസാക്ഷിയായി സെക്രട്ടറിയേറ്റിനെ അലങ്കരിക്കും. സമരക്കാർ അദ്ദേഹത്തോട് നീതി പുലർത്തുന്ന സമരമായിരിക്കണം നടത്തേണ്ടത്. ഭരിക്കുന്നവരും അങ്ങനെത്തന്നെയാകണം.
Views: 1683
SHARE