പരിസ്ഥിതി ദിനത്തിൽ മാത്രം ഫോട്ടോയ്ക്കുവേണ്ടി തൈകൾ നടുകയും പിന്നെ തൈ അവിടെത്തന്നെ ഉണ്ടോ എന്ന് തിരിഞ്ഞു നോക്കാത്തവർ ഈ ചിത്രം മാതൃകയാക്കണം. ഒരുകോടി തൈ നട്ടവർക്കും വർഷം തോറുമുള്ള ദിനത്തിൽ മേല്പറഞ്ഞതാവർത്തിക്കുന്നവർക്കും ഇത് മാതൃകയാണ്. ഒരു മെഗാ ഇവെന്റുപോലെ നടീൽ മാത്രം നടക്കുന്ന നാട്ടിൽ തിരുവനന്തപുരം കിള്ളിപ്പാലത്തെ പി ആർ എസ് ആശുപത്രിയുടെ കൃത്യനിഷ്ഠയോടുള്ള ചെടി പരിചരണം. ചെടികൾക്കിടയിൽ പടർന്നുകയറിയ കളകൾപറിച്ചും മരുന്നുതളിച്ചും ചെടികളുടെ ആരോഗ്യം സംരക്ഷിക്കുയാണ് ജീവനക്കാർ. ആശുപത്രിക്കു മുൻപിലെ ദേശീയ പാതയിലെ രണ്ടു ഡിവൈഡറുകൾ ഏറ്റെടുത്ത് അതിൽ ചെടികൾ വയ്ച്ചു പിടിപ്പിച്ചു പരിപാലിക്കുന്നത് ആശുപത്രിയാണ്.