ദി ഇൻസ്റ്റിറ്റ്യുഷൻ ഓഫ് എഞ്ചിനിയേഴ്സ് ഹാളിൽ പ്രത്യേക സാങ്കേതിക പ്രഭാഷണം കഴിഞ്ഞ് പുറത്തിറങ്ങുന്ന മെട്രോമാൻ ഡോ. ഇ. ശ്രീധരൻ (പ്രിൻസിപ്പൽ അഡ്വൈസർ, ഡിഎംആർസി) തന്നെ വളഞ്ഞ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഓട്ടോഗ്രാഫ് നൽകുന്നു. എഞ്ചിനീയർമാരാണ് അദ്ദേഹത്തിന്റെ പുറകിൽ. മെട്രോ റെയിൽ - ദി ഫ്യുച്ചർ ട്രാൻസ്പോർട്ടേഷൻ ഇൻ സിറ്റീസ് എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. തുടർന്ന് ഉന്നയിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി. ദി ഇൻസ്റ്റിറ്റ്യുഷൻ ഓഫ് എഞ്ചിനിയേഴ്സ് ഓണററി ലൈഫ് ഫെല്ലോ കൂടിയായ അദ്ദേഹത്തിന്റെ മൂന്നാമത്തെ സന്ദർശനമായിരുന്നു ഇത്