S CLICKS [ Smart Clicks ]30/08/2017
നല്ല വിളഞ്ഞതാ
ayyo news service

കേരളം സംസ്ഥാന നാളികേര വികസന കോർപ്പറേഷന്റെ കോക്കനട്ട് ഷോപ്പി ഉദ്ഘാടനം നിർവഹിച്ച കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ സാധനങ്ങൾ പരിശോധിക്കുന്നു. പ്രിൻസിപ്പൽ സെക്രട്ടറി ടീക്ക റാം മീണ സമീപം. ഈ ചിങ്ങം ഒന്ന് മുതൽ അടുത്ത ചിങ്ങം ഒന്ന് വരെ നാളികേര വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കോക്കനട്ട് ഷോപ്പി പാളയത്ത് ഹോർട്ടികോർപ്പ് വളപ്പിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. നീര, വിനീഗർ, മിൽക്ക് പൗഡർ, ചമ്മന്തിപ്പൊടി, സ്ക്വാഷ്, എണ്ണ, ശർക്കര, ചോക്ക്ലേറ്റ്, ഹണി, പഞ്ചസാര തുടങ്ങിയവ വിൽപ്പനക്കുണ്ട്.
Views: 2056
SHARE