തിരുവോണത്തെ വരവേൽക്കാനായി ഉത്രാട ദിനത്തിൽ കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിനു മുൻപിലെ വഴിയോര വില്പനക്കാരിൽ നിന്നു വസ്ത്രം വാങ്ങുന്നവരുടെ തിരക്ക്. ഇത് കൗതുകത്തിടെ നോക്കിയിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും കാണാം. ഈ സ്ഥലം ഏല്ലാ ഞായറാഴ്ചയും ഇവരുടെ സങ്കേതമാണ് ആകാറുള്ളത്. കച്ചവക്കാരും അന്ന് ഇവരെ ഉദ്ദേശിച്ചാണ് വില്പനയെക്കെത്തുന്നത്. ഉത്രാടപാച്ചിലായ ഇന്ന് അവർ വെറും കാഴ്ചക്കാരായി. ഓണസങ്കല്പത്തെക്കുറിച്ച്റിയാത്ത അവർ ഓണത്തെ ഷോപ്പിംഗ് ഉത്സവം എന്നാകുമോ കരുതുക?