എസ് എഫ് ഐ സംസ്ഥാന ജാഥയ്ക്ക് നൽകിയ സ്വീകരണ യോഗത്തെ അഭിസംബോധനചെയ്ത് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജയ്ക്ക് സി തോമസ് പ്രസംഗിക്കുന്നു. തിരുവനതപുരം പാളയം മാർക്കറ്റിനു മുന്നിൽ തയ്യാറാക്കിയ വേദിക്കു മുകളിൽ നട്ടുച്ച വെയിലിൽ തീപാറുന്ന വാക്കുകൾ വർഷിച്ച തെക്കന്‍ മേഖലാജാഥ ക്യാപ്റ്റനായ ജെയ്ക്കിനെ നോക്കി ചിരിക്കുന്ന ഫ്ലക്സ് ബോർഡിലെ മുഖ്യമന്ത്രി പിണറായിവിജയനെ കാണാം.നേരത്തെ മറ്റൊരു പരിപാടിയുടെ ഭാഗമായി സ്ഥാപിച്ചിതാരുന്ന ആ ഫ്ലക്സ് ബോർഡ്.