തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗത്തിലെ കുട്ടികളുടെ മത്സരത്തിലെ മത്സരാർത്ഥി മാതാപിതാക്കാളെ നോക്കി കരയുന്നു. എതിർ മത്സരാർത്ഥിയിൽ നിന്നേറ്റ ഒരു ചെറു പ്രഹരമാണ് ആ കുട്ടിയെ കരയിപ്പിച്ചത്. ഈ മത്സര വേദിയിൽ കന്നി അങ്കത്തിന് എത്തിയ കുട്ടികളിൽ ആൺ പെൺ വ്യത്യാസമില്ലാതെ പലരും കരഞ്ഞു. മത്സര പരിചയം നേടിയ മുതിർന്നവർ ആവേശോജ്വലപോരാട്ടമാണ് കാഴ്ചവച്ചത്. 16 ന് ആരംഭിച്ച മത്സരം 17 ന് സമാപിക്കും.