ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് ഘോഷയാത്രയിൽ ആറാട്ട് വിഗ്രഹങ്ങളെ അനുഗമിക്കുന്ന കേരളത്തിലെ ഏറ്റവും പൊക്കമുള്ള ആന പാമ്പാടി രാജൻ. പത്മനാഭസ്വാമി, ഉഗ്ര നരസിംഹമൂർത്തി, തിരുവമ്പാടി കൃഷ്ണൻ എന്നി വിഗ്രഹങ്ങൾക്ക് പിന്നിലായി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ പുറത്തിറങ്ങിയ അഞ്ചാനകളിൽ നാലാമനായാണ് ഗജരാജാനുൾപ്പെടെ നിരവധി പട്ടമുള്ള പാമ്പാടി രാജൻ ഇറങ്ങിയത്. പാമ്പാടി രാജൻ ഉണ്ടന്നറിഞ്ഞു കാണുവാൻ വൻ ജനാവലിയുടെ സാന്നിധ്യമുണ്ടായിരുന്നു. വിഗ്രഹങ്ങൾക്ക് പിന്നിലായി ഇറങ്ങിയ ആനകളിൽ നിന്ന് പാമ്പാടി രാജനെ തിരിച്ചറിയാൻ അവർക്ക് പ്രയാസമുണ്ടായില്ല. തലയെടുപ്പുള്ള ആന അതുമാത്രമായിരുന്നല്ലോ. പിന്നെ വീഡിയോ എടുക്കാനും ഫോട്ടോ എടുക്കാനും ആളുകളുടെ തിക്കും തിരക്കുമായി. സൂപ്പർ താരം മോഹൻ ലാൽ എത്തിപ്പെട്ടതുപോലത്തെ ഒരാവേശമായിരുന്നു.