നിപ്പ ഭീഷണിയിലാണിന്ന് കോഴിക്കോട് നഗരം. രോഗ ബാധിതരായവരിൽ ചിലർ മരണത്തിനു കീഴടങ്ങി. നിരവധിപേർ രോഗശയ്യയിലാണ്. രോഗ പ്രതിരോധത്തിന് ഉപാധികളില്ലാത്ത ആ വൈറസ് പകരുന്നത് വവ്വാലുകളിൽ കൂടിയാണെന്നായിരുന്നു ആദ്യത്തെ വെളിപ്പെടുത്തലുകൾ. വവ്വാലുകൾ അല്ല അതിനു കാരണക്കാരെന്ന് ശാസ്ത്രലോകം പിന്നീട് മാറ്റിപ്പറഞ്ഞിരുന്നു. ഇതൊന്നും അറിയാതെ തലകീഴായി തൂങ്ങിക്കിടന്ന് രാത്രിയെ സ്വീകരിക്കുന്ന ആ പാവം സസ്തിനികൾ കുറച്ചുനാൾ വെറുക്കപ്പെട്ടവരായി. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവരുടെ ജീവന് വരെ ഭീഷണി ഉയർന്നിരുന്ന അവർ ഇന്നും സംശയ നിഴലിലാണ്.
മഴ മാറി നല്ല വെയിൽ പരന്ന പകൽ നേരം പൂക്കളുടെ തേൻ നുകരാനെത്തിയ പൂമ്പാറ്റ. അതാവോളം ആസ്വദിക്കുന്നു. നാളെ പൂക്കളിൽ നിന്ന് വൈറസ് പകരുന്നു എന്ന തെറ്റായ വാർത്തയുണ്ടായാൽ ഇവയുടെ ഗതിയെന്താകും. അത് തേൻ തീനികളായ മറ്റ് ജീവികകളുടെയും പൂക്കളുടെയും ഭാവിയെന്താക്കും.