ഇന്നലെ കനകകുന്നിലെ നിശാഗന്ധിയിൽ 350 ആദിവാസി-നഗരവാസി കലാകാരന്മാരെ അണിനിരത്തി കാനന സംഗമം ഉത്ഘാടനം വശ്യ മനോഹരമാക്കിയ നാട്ടരിവിന്റെ സൂത്രധാരൻ സൂര്യ കൃഷ്ണമൂർത്തി പരിപാടി തുദങ്ങുന്ന്തിനുമുൻപു അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നു.
കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നാമെങ്കിലും ഇത്രയും കലാകാരന്മാരെ ഒരുചെറു പിഴവുപോലും പറ്റാതെ ആ വേദിയിൽ സന്നിവേഷിപ്പിച്ചതിനു പിറകിൽ അദ്ധേഹത്തിന്റെ അത്മസമാര്പ്പ ണമാണ് . എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത പരിപാടി തുടങ്ങി തീരുന്നതുവരെ അദ്ദേഹം വേദിക്ക് മുന്നിൽ പ്രത്യക്ഷപ്പെടില്ല എന്നതാണ്. അതുതന്നെയാണ് അദ്ദേഹം രൂപം നല്കുന്ന പരിപാടികൾ പ്രേക്ഷക ഹൃദയം കീഴാടക്കുന്നതും. കോടികൾ ചെലവഴിച്ചു വഴിപാടാക്കിയ ദേശിയ കായിക മാമാങ്കത്തിന്റെ ഉദ്ഘാടനം കൃഷ്ണമൂര്ത്തിയെ എല്പ്പിചിരുന്നുവെങ്കിൽ പഴിയും ഒഴിവാക്കി പണവും ലാഭിക്കാമായിരുന്നു.