കേരളം സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ന്റെ സെക്രട്ടറിയേറ്റിനു മുന്നിലെ പ്രതിഷേധ ധർണ മൂലം വഴിതടയപ്പെട്ട കെ എസ ആർ ടി സി യുടെ ഡബിൾ ഡെക്കറിലെ ഒരു യാത്രക്കാരൻ കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം കൈചുമടുമായി ബസ്സിൽ നിന്നിറങ്ങി നടന്നുപോകാനൊരുങ്ങുന്നു. ശംഖുംമുഖത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് വന്ന യാത്രക്കാരനാണ് സമരമുഖത്ത് യാത്രയാവസാനിപ്പിക്കേണ്ടി വന്നത്. വഴിതടഞ്ഞ സമരം മൂലം മറ്റു വാഹനങ്ങൾ വഴിതിരിച്ചു വിട്ടപ്പോൾ ആ വഴിയിലൂടെ സാങ്കേതികമായി പോകാൻ കഴിയാതെയാണ് ഡബിൾ ഡെക്കർ സമരക്കാർ വഴിയൊരുക്കുന്നതുവരെ ഒറ്റയാനായി അവിടെക്കിടന്നത്.