തിരുവനന്തപുരത്തെ ഹൗസിങ് ബോർഡ് കാര്യാലയ വളപ്പിലെ മാലിന്യ കൂമ്പാരം. മാസങ്ങളായി മാലിന്യ നീക്കം നടന്നിട്ടില്ലെന്നാണ് ഈ ചിത്രം വ്യക്തമാക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ കോൺക്രീറ്റ് തൊട്ടിയും നിറഞ്ഞു കവിഞ്ഞു പരിസരമാകെ മലീമസപ്പെടുന്ന സർക്കാർ ഓഫീസ് വളപ്പിൽ ഇതൊന്നും കണ്ടില്ല എന്ന മട്ടിൽ വീണ്ടും വീണ്ടും നിക്ഷേപം നടത്തുകയാണ് ഇവിടെയുള്ളവർ. ഭക്ഷണ ശാലയും വ്യാപാര സ്ഥാപനങ്ങളും ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്റെ ഗ്രീൻ പ്രോട്ടോകോൾ കാറ്റിൽപറത്തി പ്ലാസ്റ്റിക്ക് മാലിന്യമാണ് നഗരഹൃദയത്തിലെ പ്രധാന കെട്ടിടത്തിലെ നിക്ഷേപമെന്നു കാണാം.