28 ന് തിരുവന്തപുരം കിഴക്കേകോട്ടയിൽ നടന്ന ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയുടെ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നതിനു ശേഷം ഉദ്ഘാടനത്തിനു മുൻപ് മടങ്ങുന്ന സൂര്യകൃഷ്ണ മൂർത്തി. ചടങ്ങിൽ വച്ച് പ്രകാശനം ചെയ്ത ഭക്തിഗാന സിഡിയും കൈയ്യിൽ കാണാം. ഉദ്ഘാടകനായ ശശി തരൂർ എം പി വരാൻ വൈകിയത് കാരണം ചടങ്ങുകൾക്ക് മണിക്കൂറിന്റെ താമസം അനുഭവപ്പെട്ടു. നാല് പതിറ്റാണ്ടുകളായി സൂര്യകൃഷ്ണ മൂർത്തി നേതൃത്വം നൽകുന്ന സൂര്യ ഫെസ്റ്റിവൽ പരിപാടികൾ സമയനിഷ്ഠയുടെ കാര്യത്തിൽ പ്രസിദ്ധമാണ്. എപ്പോഴും ലളിതമായ ഉദ്ഘാടന ചടങ്ങുകൾ നടത്തുന്ന സൂര്യ വൈകുന്നേരത്തെ 6 .45 തെറ്റിക്കാറില്ല.