പാളയം എം ജി റോഡിൽ വി ജെ ടി ഹാളിനു സമീപത്തെ മാൻ ഹോളിൽ നിന്നു എണ്ണ ഒഴുകിയതിനെത്തുടർന്നു ആസ്ഥാനത്തെ ഫയർ ആൻഡ് റെസ്ക്യൂ സർവീസു സേനാംഗങ്ങൾ എണ്ണ കൂടുതൽ റോഡിൽ വ്യാപിക്കാതെ കഴുകി കളയുന്നു. മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായി റോഡിലെ എണ്ണ കഴുകിക്കളഞ്ഞു അപകടം ഒഴിവാക്കി. വി ജെ ടി ഹാളിനു ചുറ്റുവട്ടത്തെ ഹോട്ടലുകളിൽ നിന്നു പാചകത്തിന് ശേഷം ഒഴുക്കിക്കളയുന്ന എണ്ണയാണ് ട്രെയിനേജിലെ അടവ് കാരണം മാൻ ഹോളിലൂടെ പുറത്തേക്ക് ഒഴുകിയത്.