ലോ അക്കാദമി വിഷയത്തിൽ അനിശ്ചിതകാലം നിരാഹാര സമരം അനുഷ്ഠിക്കുന്ന ബി ജെ പി നേതാവ് വി മുരളീധരനെ സമരപ്പന്തലിൽ സന്ദർശിക്കുന്ന സി ദിവാകരൻ എം എൽ എ(സി പി ഐ). ആദ്യം 48 മണിക്കൂർ ഉപവാസം പ്രഖ്യാപിച്ച പിന്നീട് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു. ഇന്ന് നാലാം ദിവസത്തിലേക്ക് സമരം കടന്നിരിക്കുകയാണ്. രണ്ടിലൊന്ന് അറിയാതെ സമരത്തിൽ നിന്ന് പിന്മാറില്ല എന്നാണു വി മുരളീധരൻ പറയുന്നത്.