ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തലസ്ഥാനത്ത് നടന്ന മഹാശോഭയാത്രയിൽ ഉണ്ണികൃഷ്ണനായി ഒരുങ്ങി അമ്മുമ്മയുടെ ഒക്കത്തിരുന്നു യാത്രയിൽ പങ്കെടുക്കുന്ന ഒരുണ്ണി.
മഴയുടെ വരവറിയിച്ചു മാനം കറുത്ത വൈകുന്നേരത്ത് പാളയം ഗണപതി ക്ഷേത്ര നടയിൽ നിന്നാരംഭിച്ച് കിഴക്കേകോട്ടയിൽ സമാപിച്ച ശോഭയാത്രയിൽ നൂറുകണക്കിന് ബാലന്മാരാണ് കൃഷ്ണവേഷംധരിച്ചു പങ്കെടുത്തത്. കൃഷ്ണാവതാരം വിഷയമാക്കിയ നിരവധി ഫ്ലോട്ടുകളും കൃഷ്ണസ്തുതികളും മഹാശോഭായാത്രയ്ക്ക് കൂടുതൽ മിഴിവേകി.