S CLICKS [ Smart Clicks ]13/11/2018
ഇതെന്റെ ജീവനാം 'ശിൽപം'!
ayyo news service

സൂര്യ മേളയിൽ ന്യൂസ് ഫോട്ടോഗ്രാഫർ ജിതേഷ് ദാമോദർ പകർത്തിയ കാനായി കുഞ്ഞിരാമന്റെ കലാജീവിതം ഫോട്ടോ പ്രദർശനത്തിലെ ഒരു ചിത്രം കണ്ട് പൊട്ടിച്ചിരിക്കുന്ന ഉദ്‌ഘാടകൻ കമൽ കാനായി കുഞ്ഞിരാമൻ ജിതേഷ് ദാമോദർ പി ശ്രീകുമാർ എന്നിവർ. മലമ്പുഴ ഡാമിൽ കാനായിയുടെ പ്രസിദ്ധ ശില്പം യക്ഷിക്കരുകിൽ (ചിത്രത്തിലില്ല) നിന്ന് കാനായി കുഞ്ഞിരാമൻ ഭാര്യ നളിനിയെ ഒരു ശില്പത്തെപോലെ സുന്ദരിയാക്കുന്നതാണീ ചിത്രം. കേരളത്തിലെ തന്റെ ശില്പ സന്ദർശന യാത്രയിൽ മലമ്പുഴ യക്ഷിയെ സന്ദർശിച്ച ശേഷം വൈകിട്ട് തിരികെ മടങ്ങുന്ന വേളയിലാണ് കാനായി ഭാര്യയെ സുന്ദരിയാക്കുന്നത്. അപ്രതീക്ഷിതമായി വീണു കിട്ടിയ ആ മുഹൂർത്തം യാത്രയിൽ കാനായിയെ അനുഗമിച്ച ജിതേഷ് ക്യാമറയിൽ പകർത്തുകയായിരുന്നു.
Views: 2223
SHARE