ഈ ഒഴിഞ്ഞ മദ്യ കുപ്പികളുടെ ഫോട്ടോക്ക് ഒരു പ്രസക്തിയും കാണില്ലായിരുന്നു, ഇത് ഒരു പുറമ്പോക്കിലോ ഒരു ആക്രിക്കടയിലോ ആണ് കിടന്നിരുന്നതെങ്കിൽ. നൂറ്റാണ്ടിന്റെ ചരിത്രം ഉറങ്ങുന്നതും തലസ്ഥാനത്തിന്റെ പ്രമുഖ സാംസ്കാരിക കേന്ദ്രവും ആയ വി ജെ ടി ഹാൾ വളപ്പിലാണ് ഇവ കിടക്കുന്നത്. സംസ്കാരം ഉയർത്തിപ്പിടിക്കേണ്ട ഒരു സര്ക്കാര് കേന്ദ്രത്തിലെ ഈ കാഴ്ച സംസ്ക്കാരത്തിന് ചേർന്നതാണോ? ഇവിടെ ആരാണ് ഇത്രയും മദ്യം അകത്താക്കിയത്.......വൃത്തിയുള്ള വിജെ ടി യുടെ മുൻ വശത്ത് കൂടി അകത്തു പ്രവേശിച്ചു പുറത്തിറങ്ങുന്ന സാംസ്കാരിക നായകര് വൃത്തി ഹീനമായ വളപ്പിന്റെ മറുവശവും കൂടി ഇറങ്ങി നോക്കണം.