നേടിയെടുത്ത അവകാശങ്ങൾ അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് എൻഡോസൾഫാൻ ദുരിത ബാധിതരായ അമ്മമാരും കുട്ടികളും സെക്രട്ടറിയേറ്റിനുമുന്പിൽ നടത്തിയ പ്രതിഷേധ ധർണ അമ്മമാരെ പ്രതിനിധികരിച്ച് ഒരമ്മ വച്ച് നീട്ടുന്ന ദണ്ഡിലേക്ക് തീ പകർന്ന് ഉദ്ഘാടനം ചെയ്യുന്ന പ്രശസ്ത സാമൂഹിക പ്രവർത്തക ദയാഭായി. സമീപം മുൻ മന്ത്രി ബിനോയ് വിശ്വം. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലായിരുന്നു ധർണ.