ശബരിമല പ്രശ്നത്തില്‍ ബി ജെ പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണൻ സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയും എ എൻ രാധാകൃഷ്ണനും പരസ്പരം പ്രണമിക്കുന്നു. സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള സമീപം. സാന്നിദാനത്ത് നിന്നു തലസ്ഥാനത്തേക്ക് പറിച്ച് നട്ട ബി ജെ പിയുടെ രണ്ടാഘട്ട സമരമാണിത്.