ഇക്കഴിഞ്ഞ ഹർത്താൽ ദിനത്തിൽ അടഞ്ഞു കിടന്ന സ്ഥാപനത്തിന് മുന്നിൽ ആരുടേയും ശല്യവും ആട്ടിപ്പായിക്കലുമില്ലാതെ രാജാവിനെപ്പോലെ കിടക്കുന്ന തെരുവുനായ. സംസ്ഥാനത്ത് പെരുകുന്ന ഹർത്താൽ ദിനങ്ങൾ ഇത് പോലെ തെരുവിലെ പലർക്കും രാജകീയ അനുഭവമാകാം നൽകുക. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾപ്പോലെ ഹർത്താൽ ദിനങ്ങൾ ചിലർക്ക് ദുരിതവും മറ്റു ചിലർക്ക് സന്തോഷവും സമ്മാനിക്കുന്നു. പക്ഷെ,ദുരിതമാണധികവും. നമുക്കത് വേണമോ എന്ന് പുനരാലോചിക്കണം .