തിരുവനന്തപുരം:2016 ജനുവരി ഒന്നു മുതല്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തും. സെക്രട്ടേറിയറ്റില്‍ പ്രവേശിക്കുന്ന പൊതുജനങ്ങള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ഇതു ബാധകമായിരിക്കും. ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് കുപ്പികളും ക്യാരിബാഗുകളും കാമ്പസിനുളളില്‍ പ്രവേശിപ്പിക്കില്ല.
സെക്രട്ടേറിയറ്റിനെ ''പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുകയെന്ന കര്‍മ്മ പദ്ധതിക്കു മുന്നോടിയായി സെക്രട്ടേറിയറ്റിലെ മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി നവംബര്‍ 25 ബുധനാഴ്ച ഉച്ച മുതല്‍ 28 ശനിയാഴ്ച വൈകുന്നേരം വരെ ദര്‍ബാര്‍ ഹാളില്‍ സമഗ്ര ബോധവല്‍ക്കരണ പരിപാടി നടത്തും.