ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം
0
Rahim Panavoor
തിരുവനന്തപുരം : പ്രേംനസീര്‍ സുഹൃത് സമിതി നിര്‍മ്മിച്ച സമാന്തരപക്ഷികള്‍ എന്ന സിനിമയിലെ 'ഹൃദയ രക്തം വഴുക്കുന്ന പാദയില്‍....' എന്ന ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോള്‍ഡന്‍ ആര്‍ക് ഫിലിം പുരസ്‌കാരം മതമൈത്രി സംഗീതജ്ഞന്‍ ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്.പ്രഭാവര്‍മ രചിച്ച ഗാനം കല്ലറ ഗോപനാണ് ആലപിച്ചത്. ജഹാംഗീര്‍ ഉമ്മര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഈ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഡോ വാഴമുട്ടം ചന്ദ്രബാബുവിന് വേറെയും ലഭിച്ചിട്ടുണ്ട്.