L ONLY [ Ladies Only ]24/02/2024

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

P R Sumeran
കൊച്ചി:പ്രമുഖ ഫാഷന്‍ കമ്പനിയായ ഗ്ലിറ്റ്സ് എന്‍ ഗ്ലാം കേരളത്തിലെ വിവാഹിതരായ വനിതകള്‍ക്കായി ജിഎന്‍ജി മിസിസ് കേരളം - ദി ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യമത്സരം സംഘടിപ്പിക്കുന്നു. കേരളത്തിലെ വിവാഹിതരായ  സ്ത്രീകള്‍ക്ക് അവരുടെ സൗന്ദര്യവും കഴിവും ബുദ്ധിയും ഒരു ദേശീയ, അന്തര്‍ദേശീയ വേദിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രഥമ അവസരമായിരിക്കുമെന്ന് ഗ്ലിറ്റ്സ് എന്‍ ഗ്ലാം കമ്പനിയുടെ സ്ഥാപകയായ ദീപ പ്രസന്ന അറിയിച്ചു. തികഞ്ഞ  അഭിമാനത്തോടെയാണ് പ്രഥമ ഗ്ലിറ്റ്സ് എന്‍ ഗ്ലാം ജിഎന്‍ജി മിസിസ് കേരളയുടെ അരങ്ങേറ്റ പ്രഖ്യാപനം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

'അത്യന്തം ആഹ്ലാദവായ്പോടെയാണ് ജിഎന്‍ജി മിസിസ് കേരളത്തെ മനോഹരമായ കേരളത്തില്‍ അവതരിപ്പിക്കുന്നത്. ഈ മത്സരം മിസിസ് ഇന്ത്യ- ദി എംപ്രസ് ഓഫ് ദി നേഷന്‍, ഗൃഹലക്ഷ്മി മിസിസ് ഇന്ത്യ എന്നിവയിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് വഴിവെക്കും', ദീപ പ്രസന്ന പറഞ്ഞു. ' ജിഎന്‍ജി മിസിസ് കേരള മത്സരം കേവലം സൗന്ദര്യം മാത്രമല്ല, കേരളത്തിലുടനീളമുള്ള വിവാഹിതരായ സ്ത്രീകളുടെ കരുത്തും ബുദ്ധിശക്തിയും സൗകുമാര്യവും കൊണ്ടാടുന്നതിനുള്ള വേദികൂടിയാണ്. ഈ മേഖലയിലെ സൗന്ദര്യമത്സരങ്ങള്‍ക്ക് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്നതിനുള്ള പുതിയ അവസരമായി ഇതുമാറുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്. ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും തങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കുകയും ചെയ്യും.''
 
സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട 24 ഫൈനലിസ്റ്റുകളെ കണ്ടെത്തി അവരെ അന്താരാഷ്ട്ര മത്സര പരിശീലകരുടെ നേതൃത്വത്തില്‍ നാല് ദിവസത്തെ തീവ്രമായ ഗ്രൂമിംഗിന് വിധേയരാകും. DIVA മത്സരങ്ങളുമായി സഹകരിച്ചാണിത് സംഘടിപ്പിക്കുന്നത്.

ലോകോത്തര നിലവാരമുള്ള കേരളത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ആഢംബര ഹോട്ടലുകളിലൊന്നായ കൊച്ചിയിലെ റാഡിസണ്‍ ബ്ലൂവിലാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. സൗന്ദര്യമത്സരങ്ങളുടെ ലോകത്ത് ഒരു നാഴികക്കല്ലായി  ജി എന്‍ജി മിസിസ് കേരളം മാറും. വിവാഹിതരായ സ്ത്രീകള്‍ക്ക് തേജസാര്‍ന്ന് തിളങ്ങാനും അവരുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുമുള്ള ഉത്തമമായ വേദിയായിരിക്കുമിതെന്നും  പറയുന്നു.

Views: 536
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

Create Date: 12.03.2024